Idukki local

കലയിലേറി മുരിക്കാശ്ശേരി

മുരിക്കാശേരി: ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് മുരിക്കാശ്ശേരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ജാഥയോടെ ആവേശകരമായ തുടക്കം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് മുരിക്കാശ്ശേരി സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന ജലവിഭവ മന്ത്രി പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. എംപി ജോയ്‌സ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ാച്ചുത്രേസ്യ പൗലോസ് അവാര്‍ഡുജേതാക്കളായ അദ്ധ്യാപകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ രാജു, സുരേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ പങ്കെടുത്ത വിളംബര ഘോഷയാത്രയോടെയാണ് സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം കുറിച്ചത്. പാവനാത്മ കോളേജ് അങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര മല്‍സര നഗരിയില്‍ സബ് കലക്ടര്‍ എന്‍ പിഎല്‍ റെഡ്ഡി പതാക ഉയര്‍ത്തി നാല് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലയുടെ കലാമാമാങ്കത്തിന് തുടക്കം കുറിച്ചു. 9 വേദികളിലായാണ് മല്‍സരങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്. 281 ഇനങ്ങളിലായി ജില്ലയിലെ 3500 കലാപ്രതിഭകളാണ് കലോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്.
Next Story

RELATED STORIES

Share it