Kerala

കലക്ടറേറ്റ് സ്‌ഫോടനം; അന്വേഷണത്തില്‍ പുരോഗതിയെന്ന്് പോലിസ്

കലക്ടറേറ്റ് സ്‌ഫോടനം; അന്വേഷണത്തില്‍ പുരോഗതിയെന്ന്് പോലിസ്
X
collectrate-new

അയ്യൂബ് സിറാജ്്

കൊല്ലം: കൊല്ലം കലക്ടറേറ്റ്് വളപ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട്് അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പോലിസ്. കമ്മീഷണറുടെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞിട്ടുള്ള അന്വേഷണം അന്യജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്്. സംഭവത്തില്‍ എട്ട് പേരെ ചോദ്യം ചെയ്ത പോലിസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം നിര്‍ണായക വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും അന്വേഷണസംഘം വിലയിരുത്തി. സ്‌ഫോടനം നടന്ന സ്ഥലം ഇന്നലെ ആഭ്യന്തര സുരക്ഷാവിഭാഗം ഐജി ബല്‍ലാംകുമാര്‍ ഉപാധ്യായ സന്ദര്‍ശിച്ചു. കലക്ടറേറ്റിലെ ജീവനക്കാരില്‍ നിന്നും സുരക്ഷാ വിഭാഗത്തില്‍ നിന്നും ഐജി മൊഴിയെടുത്തു. സമീപത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും പോലിസ് വിവരങ്ങള്‍ ശേഖരിച്ചു. ആഭ്യന്തരവിഭാഗം ഐജി കലക്ട്‌റേറ്റിലെ സിസിടിവി കാമറകളുടെ കണ്‍ട്രോള്‍ റൂം പരിശോധിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി കാമറകള്‍ എന്തു കൊണ്ട് റിക്കാര്‍ഡ് ചെയ്തില്ലെന്ന് ഐജി സുരക്ഷാ വിഭാഗത്തോട് അന്വേഷിച്ചു. നിലവിലെ സ്ഥലങ്ങളില്‍ നിന്ന് സിസിടിവി കാമറകള്‍ മാറ്റി സ്ഥാപിക്കാനും ഐജി കലക്ടറുടെ ഓഫിസിന് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി  ഐജി മാധ്യമങ്ങളോട് പറഞ്ഞില്ല. അതേസമയം കഴിഞ്ഞദിവസം രാത്രിയില്‍ എന്‍ഐഎ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നും വരും നാളുകളിലെ അന്വേഷണ പുരോഗതി അനുസരിച്ചായിരിക്കും ഇതില്‍ തീരുമാനമെന്നും കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ പറഞ്ഞു. സ്‌ഫോടനത്തില്‍ മാവോവാദി ഇടപെടലില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആരേയും പരിക്കേല്‍പിക്കാന്‍ ലക്ഷ്യം വയ്ക്കാത്ത സ്‌ഫോടനത്തിന് പിന്നില്‍ ഒന്നോ രണ്ടോ വ്യക്തികളാവാമെന്നാണ് പോലിസിന്റെ കണക്കു കൂട്ടല്‍. കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ വിചാരണയുമായി സ്‌ഫോടനത്തിന് ബന്ധമില്ലെന്നാണ് നിഗമനമെങ്കിലും ആന്റണിക്കൊപ്പം ജയിലില്‍ കിടന്ന ആരെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്്. പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നു ജില്ലയിലെ പാറമടകളില്‍ പോലിസ് അന്വേഷണം നടത്തി. സ്‌ഫോടനം നടത്തിയവര്‍ക്ക് കലക്ടറേറ്റിലെ സിസിടിവി പ്രവര്‍ത്തിക്കാത്തത് അറിയാമായിരുന്നതായും സംശയമുണ്ട്. പോലിസ് നിര്‍ദേശത്തെ തുടര്‍ന്ന് കല്ക്ടറേറ്റിലെ സിസിടിവി കാമറകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
Next Story

RELATED STORIES

Share it