Kottayam Local

കറുകച്ചാല്‍ ഉപജില്ലാ കലോല്‍സവം; ഓവറോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

പത്തനാട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കങ്ങഴ മുസ്‌ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കറുകച്ചാല്‍ ഉപജില്ലാ കലോല്‍സവത്തില്‍ ഓവറോള്‍ കിരീടത്തിനായി ആതിഥേയരായ കങ്ങഴ മുസ്‌ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂളും സിസിഎം എച്ച്എസ്എസ് കറിക്കാട്ടൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍പി വിഭാഗത്തില്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ കൂത്രപ്പള്ളി ഒന്നാം സ്ഥാനത്തും എസ്എച്ച് എല്‍പിഎസ് കടനിയ്ക്കാട് രണ്ടാം സ്ഥാനത്തും നില്‍ക്കുകയാണ്. യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും സെന്റ് തെരേസ് നെടുംകുന്നമാണ് ഒന്നാം സ്ഥാനത്ത്. യുപി വിഭാഗത്തില്‍ എസ്‌സിടിഎം ചെറുവള്ളിയും ഹൈസ്‌കുള്‍ വിഭാഗത്തില്‍ സിസിഎം കറിക്കാട്ടൂരുമാണ് രണ്ടാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താഴത്തുവടകര ഒന്നാം സ്ഥാനത്തും സിസിഎം കറിക്കാട്ടൂര്‍ രണ്ടാം സ്ഥാനത്തുമാണ്.
അറബിക് കലോല്‍സവത്തില്‍ എല്‍പി-യുപി വിഭാഗങ്ങ ളില്‍ കങ്ങഴ മുസ്‌ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. എല്‍പി വിഭാഗത്തില്‍ 43 പോയിന്റും യുപി വിഭാഗത്തില്‍ 65 പോയിന്റും നേടിയാണ് ഓവറോള്‍ കരസ്ഥമാക്കിയത്. സംസ്‌കൃതോല്‍സവം യുപി വിഭാഗത്തില്‍ എസ്എന്‍ യുപിഎസ് വെള്ളാവൂര്‍ ഓവറേള്‍ ചാംപ്യന്‍ഷിപ്പ് നേടി.
എട്ട് സ്റ്റേജുകളിലായി 79 സ്‌കളുകളില്‍ നിന്ന് 3000ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേള ഇന്ന് സമാപിക്കും. ഇന്ന് തിരുവാതിരകളി, മാര്‍ഗം കളി, പരിചമുട്ട്, പൂരക്കളി, ചവിട്ടുനാടകം, പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍, വയലിന്‍, തബല, മൃദംഗം, ക്ലാര്‍നെറ്റ്, ഗിറ്റാര്‍, വൃന്ദവാദ്യം, ട്രിപ്പിള്‍ ജാസ് വെസ്റ്റേണ്‍, ഓടക്കുഴല്‍ എന്നിവ നടക്കും.
Next Story

RELATED STORIES

Share it