ernakulam local

കര ഇടിഞ്ഞു പിക്കപ്പ് വാന്‍തോട്ടിലേക്ക് പതിച്ചു



കോതമംഗലം: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുരൂര്‍ പാലത്തിനു സമീപം തോടിന്റെ കര ഇടിഞ്ഞു. 15 അടിയോളം റോഡും പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനും തോട്ടിലേക്ക് പതിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് നഗരത്തിലെ പ്രധാന റോഡ് മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇടിഞ്ഞത്. മൂന്നാറിലേക്കുള്ള ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന തിരക്കേറിയ റോഡാണ് ഇടിഞ്ഞത്. തൊട്ടടുത്തുള്ള ബേസില്‍, സെന്റ്. ജോര്‍ജ്, സെന്റ്. അഗസ്റ്റ്യന്‍ സ്്കൂളുകളിലെ വിദ്യാര്‍ഥികള്‍ കാല്‍നടയാത്രക്കായി ഉപയോഗിക്കുന്ന വഴിയാണിത്. ശനിയാഴ്ച സ്‌കൂള്‍ അവധി ആയതിനാലാണ് വന്‍ ദുരന്തമാണ് വഴിമാറിയത്. കോതമംഗലം പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ച്— ബൈപാസ് റോഡിലൂടെ തിരിച്ച് വിട്ടു. എന്നിട്ടും മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അശാസ്ത്രീയമായ കാനനിര്‍മാണമാണ് റോഡ് ഇടിയാന്‍ കാരണം. ലക്ഷങ്ങള്‍ മുടക്കി പൊലിസ് സ്റ്റേഷന് മുന്നിലൂടെയുള്ള കാന നന്നാക്കിയിട്ട് മാസങ്ങള്‍ മാത്രമായിട്ടുള്ളൂ. ഇന്നലെ പെട്ടന്നുണ്ടായ മഴയില്‍ വെള്ളം കെട്ടി നിന്ന് റോഡിലൂടെ കുത്തി ഒഴുകിയത് മൂലം തോടിന്റെ സൈഡ് ഇടിയുകയായിരുന്നു. ഇടിഞ്ഞ ഭാഗം ടാക്‌സി സ്റ്റാന്റായിരുന്നു. ഇന്നലെ സ്റ്റാന്റില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് കാരണമാണ് പിക്കപ്പ് വാന്‍ ഇവിടെ പാര്‍ക്ക് ചെയ്തത്.
Next Story

RELATED STORIES

Share it