Flash News

കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍;ആവശ്യങ്ങള്‍ അംഗീകരിച്ചു,സമരം പിന്‍വലിച്ചു

കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍;ആവശ്യങ്ങള്‍ അംഗീകരിച്ചു,സമരം പിന്‍വലിച്ചു
X
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക കാല്‍നട ജാഥക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പുനല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചേക്കും. വനാവകാശ നിയമം നടപ്പാക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കുമെന്നും കര്‍ഷകര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.



കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാത്ത ബിജെപി സര്‍ക്കാരിനെതിരേ സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ  കിസാന്‍ സഭയാണ് കാല്‍നട ജാഥ സംഘടിപ്പിച്ചത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്.
Next Story

RELATED STORIES

Share it