Flash News

കര്‍ഷക ആത്മഹത്യ : കുറ്റംതെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ- മന്ത്രി



കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കാവില്‍ പുരയിടത്തില്‍ ജോയി ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത സംഭവം തികച്ചും നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രിയും പേരാമ്പ്ര എംഎല്‍എയുമായ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.നേരത്തെ ഈ പ്രശ്‌നം ജോയി ഉന്നയിച്ചിരുന്നതും അതില്‍ തഹസില്‍ദാര്‍ ഇടപെട്ട് നികുതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. റീസര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കുന്നതിന് ജൂലൈ 1 മുതല്‍ 17 വരെ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ പഞ്ചായത്ത്തലത്തി ല്‍ അദാലത്ത് നടത്തുന്നതിനു നേരത്തെത്തന്നെ തീരുമാനമെടുത്തിട്ടുള്ളതാണ്. അദാലത്തില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ പട്ടയം, വീട്ടുനമ്പര്‍, ലൈസന്‍സ്, മറ്റു പഞ്ചായത്ത് അനുമതികള്‍, കെട്ടിട നികുതി, റീസര്‍വേ, പട്ടികജാതി-പട്ടികവര്‍ഗ കോളനി വികസന പ്രശ്‌നങ്ങള്‍, ചികില്‍സാ സഹായം, തടസ്സപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it