കര്‍ണാടക നോര്‍ത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജിവച്ചു

ബാംഗ്ലൂര്‍: കര്‍ണാടക നോര്‍ത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എസ് ആര്‍ പാട്ടീല്‍ രാജിവച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തൃപ്തികരമല്ലാത്ത പ്രകടനത്തെ തുടര്‍ന്നാണ് രാജി. നിയമസഭാ തിരഞ്ഞെടുപ്പിലെ അസംതൃപ്തമായ പ്രകടനത്തിനുള്ള ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിജിക്ക്് രാജിക്കത്ത് ഇ മെയില്‍ മുഖേന അയച്ചിട്ടുണ്ടെന്ന് പാട്ടീല്‍ മാധ്യമ പ്രവര്‍ത്തകരേട് പറഞ്ഞു.
എന്നാല്‍, രാജിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ നിലപാട് എടുത്തിട്ടില്ല. ബിജെപിയില്‍ നിന്ന് ഏതാനും സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെങ്കിലും വടക്കന്‍ കര്‍ണാടകയില്‍ ധാരാളം സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.
അതേസമയം, ജനവിധിയെ പരിഹസിച്ച് കെട്ടിപ്പടുത്ത സാമ്രാജ്യത്വത്തിന്റെയും പതന തുടക്കമാണ് രാജിയെന്നു ബിജെപി പ്രതികരിച്ചു.



Next Story

RELATED STORIES

Share it