കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനത്തിന് വീണ്ടും വില കൂടി
BY MTP14 May 2018 5:59 AM GMT
X
MTP14 May 2018 5:59 AM GMT
ന്യൂഡല്‍ഹി: 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണം മൂര്ധന്യാവസ്ഥയിലായതിന് ശേഷം ഇന്ധനത്തിന് വിലകൂടിയിരുന്നില്ല. തിരഞ്ഞെടുപ്പ് അവസാനിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും വില ഉയര്‍ത്തയിരിക്കുന്നത്.
പെട്രോളിന് ഡല്‍ഹിയില്‍ 56 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഡീസല്‍ ആദ്യമായി ലിറ്ററിന് 66 രൂപ കടന്നു. ഡല്‍ഹിയിലും മുംബൈയിലും പെട്രോളിന് 17 പൈസയാണ് വര്‍ധിച്ചത്. കൊല്‍ക്കത്തയിലും ചെന്നൈയിലും 18 പൈസ വര്‍ധിച്ചു.
ഡീസലിന് ഡല്‍ഹിയില്‍ ലിറ്ററിന് 21 പൈസ കൂടി. കൊല്‍ക്കത്തയില്‍ 5 പൈസയും മുംബൈയിലും ചെന്നൈയിലും 23 പൈസയുമാണ് കൂടിയതെന്ന് എണ്ണ കമ്പനികളുടെ വെബ്സൈറ്റുകള്‍ പറയുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT