kannur local

കരേറ്റ പാലം പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു

മട്ടന്നൂര്‍: വളവുപാറ-തലശ്ശേരി റോഡിലെ പാലങ്ങള്‍ ലോക ബാങ്കിന്റെ സഹായത്തോടെ പുതുക്കിപ്പണിയുന്ന പ്രവൃത്തി പുരോഗമിക്കുമ്പോള്‍ കരേറ്റ പാലത്തിന്റെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു. തലശ്ശേരി മുതല്‍ കുട്ടുപുഴ വരെ ഏഴു പാലങ്ങള്‍ പുതുതായി നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷം മുമ്പ് കരേറ്റയില്‍ പാലം നിര്‍മിക്കാന്‍ വേണ്ടി നടത്തിയത് തൊട്ടടുത്ത സ്ഥലത്തെ മണ്ണുമാറ്റല്‍ പ്രവൃത്തി മാത്രം. കരാര്‍ കമ്പനി പിന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കരേറ്റയ്ക്ക് സമീപത്തെ മെരുവമ്പായി പാലം നിര്‍മാണം ഇതിനകം തന്നെ പൂര്‍ത്തിയാക്കി. എരഞ്ഞോളി, കളറോഡ്, ഉളിയില്‍, ഇരിട്ടി, കുട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രവൃത്തി പുരോഗമിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയെയും മാങ്ങാടിടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരേറ്റ പാലം മറ്റു പാലങ്ങളെ അപേക്ഷിച്ച് ചെറുതാണ്. നീര്‍വേലിയിലും കരേറ്റ പാലത്തിന് അടുത്തുമുള്ള കലുങ്കുനിര്‍മാണ പ്രവൃത്തി നടന്നുവരികയാണ്.
Next Story

RELATED STORIES

Share it