malappuram local

കരുവാരക്കുണ്ട് പാര്‍ക്കില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യവും

കരുവാരക്കുണ്ട്: ചേറുമ്പ് ഇക്കോ വില്ലേജിലും കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലും വൈ-ഫൈ കാമറാ നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ദൂരം കൂടിയ വൈ-ഫൈ കണക്ഷനാണ് കരുവാരക്കുണ്ടിലേത്.
ഇരു പാര്‍ക്കിലെയും ദൃശ്യങ്ങള്‍ തല്‍സമയം കരുവാരക്കുണ്ട് പാര്‍ക്കിലിരുന്ന നിരീക്ഷിക്കാം. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണിന് കവറേജ് ഇല്ലാത്ത സ്ഥലമാണ് കേരളാംകുണ്ട്. കരുവാരക്കുണ്ടില്‍ നിന്നു ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഇവിടെ അപകടങ്ങള്‍ സംഭവിച്ചാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാനും പ്രയാസമാണ്. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയതോടെ ഇതിന് പരിഹാരമായി.
മികച്ച ദൃശ്യവും ശബ്ദവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. പാര്‍ക്കിലെത്തുന്നവര്‍ക്ക് പാട്ട് കേള്‍ക്കുന്നതിനായി എഫ്എം റേഡിയോയും ഒരുക്കിയിട്ടുണ്ട്. ചേറുമ്പ് ഇക്കോ വില്ലേജിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. മിറര്‍ മെസ്, ട്രെയ്ന്‍ തുടങ്ങിയവയാണ് രണ്ടാംഘട്ട നിര്‍മാണത്തിലെ പ്രധാന പദ്ധതികള്‍. പാര്‍ക്കിലെ വൈ-ഫൈ സൗകര്യം മന്ത്രി എ പി അനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it