Kollam Local

കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്

കരുനാഗപ്പള്ളി:കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്റെ ആദ്യഘട്ടമായി സജ്ജമാക്കിയ 26 ഹൈടെക് കാസ് മുറികളുടെ ഉദ്ഘാടനം നടന്നു.
ഇതോടൊപ്പം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലും ഇതരമേളകളിലും പങ്കെടുത്ത പ്രതിഭകളായ കുട്ടികളേയും ഡല്‍ഹിയില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍ സി സി കാഡറ്റുകളേയും അനുമോദിച്ചു. യോഗം കൊല്ലം ജില്ലാ സബ് കലക്ടര്‍ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. 26ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ചവറ കെ എം എം എല്‍ മാനേജിങ് ഡയറക്ടര്‍ കെ കെ റോയി കുര്യന്‍ നിര്‍വഹിച്ചു.
സംസ്ഥാന കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ സല്‍മാ അഷ്‌റഫ്, ചാരു ജെ കൃഷ്ണ,ശരണ്യ, ലക്ഷ്മി സുബ്രഹ്മണ്യന്‍, സംസ്ഥാന ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ ഭവ്യ,കാര്‍ത്തിക സംസ്ഥാന സാമൂഹിക ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ ഭാനു ലക്ഷ്മി, അനാമിക സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡ് നേടിയ നന്ദന,ആദിത്യ അനില്‍, സംസ്ഥാന ഐ ടി മേളയില്‍ ഗ്രേഡ് നേടിയ ജോമോള്‍ വെളിച്ചപാടന്‍, സംസ്ഥാന ജൂനിയര്‍ ചെസ് മത്സരത്തില്‍ എ ഗ്രേഡോടെ ആറാം സ്ഥാനം നേടിയ അഞ്ചു എന്നിവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ശോഭന ആദരിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കാഡറ്റ് യു ഭാഗ്യലക്ഷ്മി,ആവണി ജഗല്‍ എന്നിവരെ ത്രീ കേരള എന്‍ സി സി ഗേള്‍സ് ബറ്റാലിയന്‍ കൊല്ലം കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ആര്‍ കെ സാംഗ്വാന്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. പി ടി എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍ ചന്ദ്രശേഖരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍പിള്ള, കൗണ്‍സിലര്‍ എന്‍ സി ശ്രീകുമാര്‍,സ്‌കൂള്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, ഐ ടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രമോദ്,സുബേദാര്‍ മേജര്‍ ഓംകാര്‍ സിങ്,സ്‌കൂള്‍ ഭരണ സമിതി അംഗം എം സുഗതന്‍,പി ടി എ വൈസ്പ്രസിഡന്റ് ബീന തമ്പി, പ്രധാനാധ്യാപിക എല്‍ ശ്രീലത, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it