കരുത്ത് തെളിയിച്ച് കേരളത്തിന്റെ പെണ്‍കുട്ടികള്‍
BY Sumeera SMR4 March 2016 6:08 AM GMT
Sumeera SMR4 March 2016 6:08 AM GMT
പത്തനംതിട്ട: നിലക്കലില്‍ സമാപിച്ച ദേശീയ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനം നിറഞ്ഞു നിന്നത് കേരളത്തിന്റെ കരുത്തറിയിച്ച പെണ്‍കുട്ടികളുടെ പോരാട്ടം. ഇവരുടെ പോരാട്ടമാണ് 37 പോയിന്റുണ്ടായിരുന്ന കേരളത്തിന് മല്സരമവസാനിക്കുമ്പോള് 53 പോയിന്റുകള്‍ നേടാന്‍ ഇടയാക്കിയത്.
60 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ട് (വുമന്‍ എലെറ്റ്) വിഭാഗത്തില്‍ ദേശീയ താരവും സാഫ് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ലിഡിയ മോള് എം സണ്ണി കേരളത്തിന് വേണ്ടി വീണ്ടും സ്വര്‍ണമണിഞ്ഞു.
കേരളത്തിന്റെ തന്നെ കൃഷ്ണേന്തു ടി കൃഷ്ണക്ക് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കി.മീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നടിയത് മലയാളി കുട്ടികളാണ്. കേരളത്തിന്റെ ജി അമൃത രഘുനാഥ് സ്വര്‍ണവും ഗോപിക എസ് പ്രതാപന് വെങ്കലവും നേടി. ഇതോടെ പോയിന്റ് നിലയില്‍ കേരളം വളരെ മുന്നേറ്റം നടത്തിയെങ്കിലും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കര്‍ണാടകക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തൊതുങ്ങുകയായിരുന്നു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT