ernakulam local

കരിമുഗള്‍-കിഴക്കമ്പലം റോഡ് അപകടഭീതിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍



കിഴക്കമ്പലം: പെയ്യക്കുന്നം ശു ദ്ധജല പദ്ധതിക്കുവേണ്ടി പൈപ്പ് മാറ്റി സ്ഥാപിക്കാനായി കരിമുഗള്‍ മുതല്‍ കിഴക്കമ്പലം വരെയുള്ള റോഡിന്റെ ഒരു ഭാഗം കുഴിച്ചതിനാല്‍ യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായി. ജോലികള്‍ തീര്‍ന്നിട്ടും കുഴി അടക്കാത്തതും നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. നിത്യവും അപകടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലകൂടിയാണ് ഈ പ്രദേശം. കുടിവെള്ള പൈപ്പുകള്‍മാറ്റി സ്ഥാപിക്കുന്നതിനു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കെഎസ്ടിപിയ്ക്ക് തുക അനുവദിച്ചിട്ടുള്ളതാണെന്നും ഇവരുടെ അനാസ്ഥമൂലമാണ് ജോലികള്‍ വൈകാന്‍ കാരണമായതെന്നുമാണ് പിഡബ്യുഡി അധികാരികള്‍ പറയുന്നത്.  റോഡ് ഉടന്‍ ശരിയാക്കിയില്ലെങ്കില്‍ റോഡ് ഉപരോധിച്ച് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it