kozhikode local

കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോ കയറ്റുമതിയിലും വര്‍ധന

കരിപ്പൂര്‍:കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും,കാര്‍ഗോ കയറ്റുമതിയിലും വരുമാനത്തിലും വന്‍വര്‍ധന.2016-17 സാമ്പത്തിക വര്‍ഷത്തിലെ ഏഴ് കോടി വരുമാനം നേടിയിരുന്ന കരിപ്പൂരില്‍ 2017-18 വര്‍ഷത്തില്‍ 92 കോടി നേടി രാജ്യത്തെ വിമാനത്താവളങ്ങളുടെ മുന്‍നിരയിലെത്തി.
2017-18 സാമ്പത്തിക വര്‍ഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂരിലുണ്ടായത്. തൊട്ടുമുമ്പുള്ള വര്‍ഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. ഏഴ് കോടിയുടെ വരുമാന നേട്ടം മാത്രമാണ് 2016-17 വര്‍ഷത്തിലുണ്ടായത്.ചെറിയ വിമാനങ്ങള്‍ക്ക് മാത്രം അനുമതിയുള്ള കരിപ്പൂരില്‍ നിലവിലുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചതും പുതിയ വിമാനങ്ങള്‍ സര്‍വീസിനെത്തിച്ചതുമാണ് സാമ്പത്തിക വര്‍ഷത്തില്‍ കോടികളുടെ വരുമാന നേട്ടമുണ്ടാക്കാനായത്.വരും വര്‍ഷം 162 കോടിയുടെ നേട്ടമാണ് കരിപ്പൂരില്‍ പ്രതീക്ഷിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു.
വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18.50 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26,28000 അന്താരാഷ്ട്ര യാത്രക്കാരും,51,3700 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 3141700 യാത്രക്കാരാണ് കരിപ്പൂര്‍ വഴി യാത്രയായത്.എന്നാല്‍ തൊട്ടുമ്പുള്ള 2016-17 വര്‍ഷം 2211108 അന്താരാഷ്ട്ര യാത്രക്കാരും,439980 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 2651088 യാത്രക്കാര്‍ മാത്രമായിരുന്നു സഞ്ചരിച്ചത്.കാര്‍ഗോ കയറ്റുമതിയില്‍ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 17900 മെട്രിക് ടണ്‍ ചരക്കുകള്‍ വിദേശ രാജ്യങ്ങളിലേക്കും 900 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമേഖലയിലേക്കും അടക്കം 18800 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം കയറ്റി അയച്ചത്.എന്നാല്‍ 2016-17 വര്‍ഷത്തില്‍ വിദേശത്തേക്ക് 13220 മെട്രിക് ടണ്ണും ആഭ്യന്തര മേഖലയിലേക്ക് 700 മെട്രിക് ടണ്ണും ഉള്‍പ്പടെ 13920 മെട്രിക് ടണ്‍ ആണ് ആകെ കയറ്റി അയച്ചത്.
റിസ നിര്‍മാണം,120 കോടിയുടെ ടെര്‍മിനല്‍,ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയ ഈവര്‍ഷം പ്രതീക്ഷക്കുന്നത്.ഇടത്തരം വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്നത് വഴി വരുമാനം ഇരട്ടി വര്‍ധിക്കുമെന്നാണ് അഥോറിറ്റി പ്രതീക്ഷിക്കുന്നത്.ടെര്‍മിനല്‍ അടുത്തമാസവും,റിസ ജൂണിലുമാണ് പൂര്‍ത്തിയാവുക.ഇടത്തരം വിമാനങ്ങള്‍ക്കുള്ള സര്‍വീസിന് ഡിജിസിഎയില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.കരിപ്പൂരില്‍ 2015 മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയതാണ് വരുമാനത്തില്‍ ഇടിവേറ്റത്.
Next Story

RELATED STORIES

Share it