Flash News

കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ജലസംഭരണിയെന്ന് ആരോപണം

കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ജലസംഭരണിയെന്ന് ആരോപണം
X
കോഴിക്കോട് : താമരശേരിക്കടുത്ത് കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃതമായി നിര്‍മിച്ചുവന്ന ജലസംഭരണിയെന്ന് നാട്ടുകാരുടെ ആരോപണം.  നാലുലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി നിര്‍മിക്കാന്‍ മലമുകളില്‍ നിന്ന്  മണ്ണ് നീക്കിയിരുന്നു.നാണ് മണ്ണ് നീക്കിയെന്നും ഇതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്ന്  അഞ്ചുപേരാണ് ഇവിടെ മരിച്ചത്്്. 9 പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
ഉരുള്‍പൊട്ടലില്‍ പെട്ട മൂന്നു വീടുകള്‍ മണ്ണിനടിയിലാണ്. നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ കലക്ടര്‍ ദേശീയദുരന്തനിരവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it