wayanad local

കരിങ്കല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്‌

വെള്ളമുണ്ട: തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം സ്‌കൂളിന് സമീപത്തെ വിവാദമായി കരിങ്കല്‍ ക്വാറി ഖനനം നിര്‍ത്തിവയ്ക്കാന്‍ റവന്യുവകുപ്പും പഞ്ചായത്ത് സെക്രട്ടറിയും ഉടമയ്ക്ക് നിര്‍ദേശം നല്‍കി.  ജനുവരി 31ന് പഞ്ചായത്ത് ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഖനനാനുമതി പുതുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തൊണ്ടര്‍നാട് വില്ലേജിലെ 966 സര്‍വേ നമ്പറില്‍പെട്ട ഭൂമിയില്‍ നിന്നു കരിങ്കല്ല് ഖനനം ചെയ്ത് ക്രഷറില്‍ പൊടിച്ചാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്.
2020 വരെ ലീസ് കാലാവധിയുള്ള ഭൂമിയില്‍ പാരിസ്ഥികാനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തനം. ഫയര്‍ എന്‍ഒസിയില്ലാതെയായിരുന്നു മുന്‍വര്‍ഷം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയത്. ഈ വര്‍ഷവും ലൈസന്‍സ് പുതുക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഫയര്‍ എന്‍ഒസിയും സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നയാള്‍ക്കുള്ള അനുമതിയും ഹാജരാക്കാനാവശ്യപ്പെട്ടെങ്കിലും സമര്‍പ്പിച്ചില്ല. ഇതേത്തുടര്‍ന്നാണ് കരിങ്കല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ലൈസന്‍സ് കാലാവധി ബാക്കിയുള്ളതിനാല്‍ ക്രഷര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല.
Next Story

RELATED STORIES

Share it