കയറ്റുമതി- ഇറക്കുമതി കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും

കോഴിക്കോട്: മലബാര്‍ മേഖലയില്‍ കയറ്റുമതി-ഇറക്കുമതി കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഐആര്‍എസ്. കയറ്റുമതി-ഇറക്കുമതി വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മേഖലയില്‍ കൂടുതല്‍ സീപോര്‍ട്ടുകളും എയര്‍പോര്‍ട്ടുകളും കൊണ്ടുവരും. നിലവിലുള്ളവ വികസിപ്പിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ എയര്‍കാര്‍ഗോ സംവിധാനം ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയിലെയും ബംഗളൂരുവിലെയും എയര്‍കാര്‍ഗോയെക്കാള്‍ കൂടുതല്‍ വിപുലമായ എയര്‍കാര്‍ഗോയായിരിക്കും കണ്ണൂരിലേത്. ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കും. കള്ളക്കടത്ത് തടയുന്നതിനായി കസ്റ്റംസ് വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വര്‍ണം, കറന്‍സി, സിഗരറ്റുകള്‍, മയക്കുമരുന്ന് എന്നിവ മേഖലയില്‍ നിന്നു നിരന്തരം പിടികൂടുന്നതായും മേഖലയിലെ എയര്‍പോര്‍ട്ടുകള്‍ സംസ്ഥാനത്തെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ കള്ളക്കടത്തു സാധ്യതയുള്ള എയര്‍പോര്‍ട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളി സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സമഗ്രമായ പദ്ധതികള്‍ കസ്റ്റംസ് ആവിഷ്—കരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it