Pathanamthitta local

കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം നടപ്പാക്കുന്നു



പത്തനംതിട്ട: പൊതുജനങ്ങളെ കൂടുതലായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാൡകളാക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വാളന്റിയര്‍ സ്‌കീം അഗ്‌നിരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. വിവിധതരം അഗ്നിബാധകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രാഥമിക അഗ്‌നിശമനികളുടെ ഉപയോഗം, എല്‍പിജി, വൈദ്യുതി തുടങ്ങിയ അപകടങ്ങളിലെ മുന്‍കരുതലുകള്‍, ബഹുനില മന്ദിരങ്ങളിലെ അഗ്നിശമന പ്രവര്‍ത്തനം, പ്രഥമശുശ്രൂഷാ രീതികള്‍, ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയിലുണ്ടാകുന്ന അപകടങ്ങള്‍, വാഹനാപകടങ്ങള്‍, മണ്ണിടിച്ചില്‍ എന്നീ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രീതികള്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുന്ന യൂനിറ്റ് അംഗങ്ങള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ഒരു ദിവസത്തെ റിഫ്രഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഒരു പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ കുറഞ്ഞത് 30 പേര്‍ അംഗങ്ങളായ ഒരു ടീം എന്ന അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ തലവനും, പഞ്ചായത്തംഗം, പഞ്ചായത്തിലെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍, അഗ്നിരക്ഷാ വകുപ്പിലെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിക്കും. ഡിസംബര്‍ 31ന് മുന്‍പ് റെസ്‌ക്യു ടീമിനെ പരിശീലനം നല്‍കി പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ബന്ധപ്പെടേണ്ട നമ്പര്‍ : 0468 2222001, 9497920089 (പത്തനംതിട്ട), 04734 229100, 9497920091 (അടൂര്‍), 04735 224100, 9497920095(റാന്നി), 0468 2245300, 9497920088 (കോന്നി), 04735 258101, 9497920286 (സീതത്തോട്), 0469 2600101, 9497920093 (തിരുവല്ല).
Next Story

RELATED STORIES

Share it