Idukki local

കമ്പംമെട്ടില്‍ സിപിഎം കൊടി തമിഴ്‌നാട് വനംവകുപ്പ് കൊണ്ടുപോയി



കമ്പംമെട്ട്: : പാര്‍ട്ടി പരിപാടി നടത്തുന്നതിനായി സിപിഎം കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ സ്ഥാപിച്ച കൊടി തമിഴ്‌നാട് വനംവകുപ്പ് നീക്കം ചെയ്തതായി ആരോപണം. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ കൊടി അവിടെ ഉണ്ടായിരുന്നു. എന്നാല്‍, പുലര്‍ച്ചെ കാണാതായി. പാര്‍ട്ടി പരിപാടിക്കായി സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് നിരവധി കൊടികള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പരിപാടി നടത്തിയശേഷം കൊടികള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊടികള്‍ കാണാതായത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതരാണ് ടിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കം ഉണ്ടായത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരന്തമായ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കൊടിയാണ് രാത്രിയില്‍ കടത്തിക്കൊണ്ടു പോയത്. തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവൃത്തി പ്രതിഷേധാര്‍ഹമാണെന്നും തമിഴ്‌നാട് ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ശക്തമായ സമരം നടത്തുമെന്നും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ ഡി ജയിംസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it