Flash News

കപ്പിനരികെ റയല്‍ മാഡ്രിഡ്‌



വിഗോ: അങ്ങനെ റയല്‍ മാഡ്രിഡ് കാത്തിരുന്ന മല്‍സരവും ഭംഗിയായി പര്യവസാനിച്ചു. സെല്‍റ്റവിഗോയ്‌ക്കെതിരായ മല്‍സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ നേടി റയല്‍ മാഡ്രിഡ് സൂപ്പര്‍ ജയം നേടി. മാറ്റിവച്ച ഒരു മല്‍സരം പൂര്‍ത്തിയായതോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ വീണ്ടും ലാ ലിഗ പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രത്തിലേക്ക് പായിച്ച ഇരട്ടഗോളുകളിലാണ് റയല്‍ വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന റയല്‍- സെല്‍റ്റ വിഗോ മല്‍സരമാണ് ഇന്നലെ അരങ്ങേറിയത്.  ഇതോടെ, ഒരു മല്‍സരം ബാക്കിനില്‍ക്കെ ലീഗ് കിരീടം റയലിന്റെ കൈയെത്തും ദൂരത്തെത്തി. 37 മല്‍സരങ്ങളില്‍ നിന്ന് 90 പോയിന്റാണ് റയല്‍ സ്വന്തമാക്കിയത്. ഇത്രതന്നെ മല്‍സരങ്ങളില്‍ നിന്ന് 87 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. കഴിഞ്ഞ ദിവസം വരെ ബാഴ്‌സലോണയായിരുന്നു ഒന്നാംസ്ഥാനത്ത്. എന്നാല്‍, നിര്‍ണായക മല്‍സരത്തില്‍ സൂപ്പര്‍ ജയം നേടിയതോടെ മൂന്ന് പോയിന്റ് അക്കൗണ്ടില്‍ ചേര്‍ത്ത് റയല്‍ വീരോചിതമായി മടങ്ങിയെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it