Flash News

കപില്‍ മിശ്രയ്ക്ക് സഭയില്‍ മര്‍ദനം



ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ അഴിമതിയാരോപണം നടത്തിയ കപില്‍ മിശ്രയ്ക്കു നിയമസഭയില്‍ മര്‍ദനം. ചരക്കുസേവന നികുതിയെ കുറിച്ചു ചര്‍ച്ചചെയ്യാനായി ഒരു ദിവസത്തേക്കു വിളിച്ചുചേര്‍ത്ത ഡല്‍ഹി നിയമസഭയിലാണ് കപില്‍ മിശ്രയെ എഎപി എംഎല്‍എമാര്‍ ആക്രമിച്ചത്. അരവിന്ദ് കെജ്‌രിവാളിനെതിരേ മിശ്രയുടെ മുദ്രവാക്യം ഏറെനേരം സഭ തടസ്സപ്പെടുത്തി. തുടര്‍ന്നു മിശ്രയോട് പുറത്തുപോവാന്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തുപോവാന്‍ കൂട്ടാക്കാതിരുന്ന മിശ്രയെ ഒരുകൂട്ടം എംഎല്‍എമാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരാള്‍ മിശ്രയുടെ കഴുത്തിനു പിടിച്ചു. ആറു തവണ എഎപി എംഎല്‍എമാര്‍ നെഞ്ചത്ത് ഇടിച്ചു. ആ സമയം കാമറ ഓഫ് ചെയ്തതായും മിശ്ര പറഞ്ഞു. കെജ്‌രിവാളിന്റെ അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും മിശ്ര പറഞ്ഞു. അതേസമയം വാര്‍ത്ത എഎപി നിഷേധിച്ചു.
Next Story

RELATED STORIES

Share it