palakkad local

കന്നുകാലി വിജ്ഞാപനം ഭരണപരാജയം മറച്ചുവയ്ക്കാന്‍ : എസ് ഡിപിഐ



ഷൊര്‍ണൂര്‍: മോദി സര്‍ക്കാറിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് പുതിയ കന്നുകാലി വി ജ്ഞാപനമെന്ന് എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ അറുകൊല ചെയ്യുന്നു എന്നാരോപിച്ച് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് നല്‍കിയ  റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ അസാധുവാക്കിയ 500 റെയും 1000 ത്തിന്റെയും കറന്‍സികളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കോടിക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലാക്കി എന്തിനാണ് നോട്ടു നിരോധനം പിന്‍വലിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ വികസനത്തില്‍ ചൈനയ്‌ക്കൊപ്പം എത്തി നില്‍ക്കുന്നുവെന്നാണ് അവകാശവാദം. പണക്കാരന്‍ കൂടുതല്‍ ധനികരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമായി മാറുന്നു. ഒരു ഭാഗത്ത് ബഹുരാഷ്ട്ര കുത്തകകളെ സുഖിപ്പിച്ചും മറുവശത്ത് ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുകയുമാണ് നരേന്ദ്ര മോഡി സര്‍ക്കാരെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇ എസ് കാ ജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ടി എം മുസ്തഫ ഷൊര്‍ണ്ണൂര്‍ , ഷാജി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it