കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം
BY sdq Kappan24 April 2016 9:22 AM GMT
X
sdq Kappan24 April 2016 9:22 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം.
മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം. ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് വധശ്രമം ഉണ്ടായതെന്ന് കനയ്യ കുമാര്‍ ട്വിറ്റര്‍ വഴി വെളിപ്പെടുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിമാന അധികൃതരോട് പരാതി പെട്ടെങ്കിലും അക്രമിക്കെതിരെ നപടിയെടുക്കാന്‍ ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനസ് ദേക എന്ന ബിജെപി പ്രവര്‍ത്തകനായ അക്രമിയെ വിമാന ജീവനക്കാരും സഹയാത്രകരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സിഐഎസ്എഫിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരനായ അക്രമി സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് കനയ്യ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇദ്ദേഹത്തിനെതിരെ മുംബൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യ കുമാര്‍ മുംബൈയിലെത്തിയത്. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT