Flash News

കനത്ത സുരക്ഷയില്‍ മലാല വീണ്ടും പാക് മണ്ണില്‍

കനത്ത സുരക്ഷയില്‍ മലാല വീണ്ടും പാക് മണ്ണില്‍
X
ഇസ്‌ലാമാബാദ്: മലാല യൂസഫ്‌സായി ആറു വര്‍ഷത്തിനു ശേഷം ജന്‍മനാടായ പാകിസ്താനില്‍.സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരില്‍ താലിബാന്‍ വെടിവച്ചു വീഴ്ത്തിശേഷം ആദ്യമായാണ് മലാല വീണ്ടും സ്വദേശത്തെത്തുന്നത്.



ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയും മതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാലു ദിവസ സന്ദര്‍ശനത്തിനിടെ പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it