കണ്ണൂര്‍ കോട്ടയെക്കുറിച്ച് ദൃശ്യ-ശ്രാവ്യ പരിപാടി: ട്രെയ്ലര് മമ്മൂട്ടി പുറത്തിറക്കി
BY Sumeera SMR27 Feb 2016 4:34 AM GMT
Sumeera SMR27 Feb 2016 4:34 AM GMT
തിരുവനന്തപുരം: കണ്ണൂരിലെ പുരാതനമായ പോര്‍ച്ചുഗീസ് കോട്ടയെക്കുറിച്ച് തയ്യാറാക്കുന്ന സൗണ്ട്ലൈറ്റ് ഹൈബ്രിഡ് ഷോയുടെ ട്രെയ്ലര് സിനിമാതാരം മമ്മൂട്ടി പുറത്തിറക്കി. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു ഹൈബ്രിഡ് ഷോ തയാറാക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച കോട്ടയുടെ പ്രഭു ആയി മമ്മൂട്ടിയാണ് വേഷമിടുന്നത്. കണ്ണൂര്‍ സെന്റ് ഏഞ്ജലോസ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഈമാസം 29ന് ഷോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. ഇതിനു മുന്നോടിയായാണ് കര്‍ണാടകയില്‍ കോളാറിലെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് മമ്മൂട്ടി തന്റെ ഹോംപേജിലൂടെ ട്രെയ്ലര് പുറത്തിറക്കിയത്.
പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി ഇതില്‍ അഭിനയിച്ചിരിക്കുന്നത്. കോട്ടയെക്കുറിച്ച് ഒരുക്കുന്ന ഷോ എന്താണെന്ന് അനുഭവിച്ചറിയാനായുള്ള ദൃശ്യശ്രാവ്യ ക്ഷണപത്രമായിരിക്കും ട്രെയ്ലര്. മള്‍ട്ടിമീഡിയ, ലേസര്‍ സംവിധാനങ്ങളുപയോഗിച്ചാണ് 53 മിനിറ്റ് നീളുന്ന ഷോ തയ്യാറാക്കിയിട്ടുള്ളത്. കോട്ടയുടെ തുടക്കം മുതല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത് സംവിധാനം ചെയ്തത്. ഇത്തരമൊരു സൗണ്ട്, ലൈറ്റ് ഹൈബ്രിഡ് ഷോ ഇന്ത്യയിലാദ്യമായി പുറത്തിറങ്ങുന്നത് കേരളത്തിലായതില്‍ സന്തോഷ—മുണ്ടെന്ന് മന്ത്രി പറഞ്ഞു. ഷോയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംബോളീന് ടെക്നോളജീസാണ് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനുവേണ്ടി ഷോ ഡിസൈന്‍ ചെയ്തത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT