Districts

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം: കെസി ജോസഫ്

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം: കെസി ജോസഫ്
X
തിരുവനന്തപുരം:      കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ അതിദാരുണവും നിഷ്ഠൂരവുമായ കൊലപാതകമെന്ന് കെസിജോസഫ് എംഎല്‍എ പ്രസ്താവിച്ചു.



കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം ഉം ബിജെപി യും അഴിച്ചുവിട്ട സംഘര്‍ഷം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുന്നു. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ജില്ലാ ഭരണകൂടവും പോലിസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങി കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയില്‍ നടക്കുന്ന കൊലപാതങ്ങള്‍ കണ്ട് നിശ്ബ്ദനായിരിക്കുന്നത് അപമാനകരമാണെന്നും ഭരണപരാജയം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സി. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it