കണ്ണുതുറന്നില്ലെങ്കില്‍ ഇനിയും നരണിപ്പുഴ ആവര്‍ത്തിക്കും

റാഫി  തങ്ങള്‍

ചങ്ങരംകുളം: കണ്ണുതുറക്കാന്‍ കൂട്ടാക്കാത്ത അധികാരികള്‍ കാണണം ചെറുവല്ലൂര്‍ തുരുത്തുകാരുടെ ജീവനടക്കിപ്പിടിച്ച ദുരിതയാത്ര. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂര്‍ തുരുത്തുവാസികളാണ് കാലങ്ങളായി സ്വന്തം വീടണയാന്‍ തോണിയാത്ര ശരണമാക്കിയിരിക്കുന്നത്. കായലും പാടവും വലയം ചെയ്ത തുരുത്തിലേക്ക് മറ്റു യാത്രാസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ കടത്തുവഞ്ചി കടന്നാണ് ഇവര്‍  പുറംലോകത്തെത്തുന്നത്. 13ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് ഇവിടെ. ഇവരുടെ കാലങ്ങളായുള്ള ആവശ്യമാണ് ബണ്ട് റോഡും പാലവും. എന്നാല്‍, നാളിതുവരെ ഇതു യാഥാര്‍ഥ്യമാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കോ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികള്‍ക്കോ കഴിഞ്ഞിട്ടില്ല.സ്‌കൂളിലേക്കു കുട്ടികള്‍ പോയി തിരിച്ചുവരുന്നതും രോഗികളെ കൊണ്ടുപോവുന്നതും ഇവിടത്തുകാര്‍ക്ക് ഭീതിയോടെയുള്ള കാത്തിരിപ്പാണു സമ്മാനിക്കുന്നത്. മുമ്പ് ഇവിടെ നടന്ന ദുരന്തത്തില്‍ തോണി മറിഞ്ഞ് തുരുത്ത് സ്വദേശി പ്രസന്ന മരണപ്പെട്ടിരുന്നു. ബണ്ട് റോഡിന് ഫണ്ട് വകയിരുത്തുകയും ടെന്‍ഡര്‍ നടപ്പാക്കുകയും ചെയ്‌തെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പണി കടലാസിലൊതുങ്ങി. ഇടയ്ക്കിടെ കോള്‍മേഖലകളില്‍ ബണ്ട് പൊട്ടുന്ന കാരണം പറഞ്ഞാണ് ഇവിടത്തെ പദ്ധതി തഴയപ്പെടുന്നത്. നിര്‍മാണമേഖലയില്‍ ആധുനിക സംവിധാനങ്ങളുള്ള ഇക്കാലത്ത് അധികാരികളുടെ ഈ സമീപനം മറ്റൊരു ദുരന്തത്തിനാണു വഴിതെളിക്കുന്നത്. അടുത്തിടെ സമീപപ്രദേശത്തെ നരണിപ്പുഴയിലുണ്ടായ തോണിദുരന്തത്തില്‍ ആറു കുരുന്നു ജീവനുകളാണു പൊലിഞ്ഞത്. സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദ്രുതഗതിയില്‍ ബണ്ട് പണി ആരംഭിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്
Next Story

RELATED STORIES

Share it