palakkad local

കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ചു

പാലക്കാട്: ദലിത്, ന്യൂനപക്ഷ സ്ത്രീപീഡനങ്ങള്‍ക്കെതിരെ എഐടിയുസി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇന്ത്യക്ക് അപമാനം വരുത്തവെച്ച കഠ്‌വ സംഭവത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിന് സാധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നീതി പീഠം ജാഗ്രത പാലിക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എന്‍ ജി മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി ജയപാലന്‍, കെ സുനന്ദന്‍, ഈശ്വരിരേശന്‍, കെ വേലു, ഇ പി രാധാകൃഷ്ണന്‍, ടി വി രാജന്‍, കെ ആര്‍ മോഹന്‍ദാസ്, പി ശിവദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it