palakkad local

കഠ്‌വ: നീതി ആവശ്യപ്പെട്ട് കാടിന്റെ മക്കളുടെ പ്രതിഷേധം

അട്ടപ്പാടി: കഠ്‌വ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ചോദിച്ച് അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും പ്രതിഷേധം. വെല്‍ഫെയര്‍ പാര്‍ട്ടി അട്ടപ്പാടി മേഖല കമ്മിറ്റിയാണ് കുലുക്കൂരില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം എം സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുപാകാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകള്‍ മുഴുവന്‍ മനുഷ്യരുടെയും ശത്രുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സഈദ് മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. അട്ടപ്പാടി മേഖലാ കണ്‍വീനര്‍ റാമി കുലുക്കൂര്‍, കമ്മിറ്റിയംഗങ്ങളായ എ സലാം, കെ കൃഷ്ണന്‍, സരോജ, പൊന്നമ്മ സംസാരിച്ചു.
Next Story

RELATED STORIES

Share it