Flash News

കഠ്‌വാ കേസ്: എസ്എസ്പി ഉള്‍പ്പെടെയുള്ള സാക്ഷികള്‍ ഇന്ന് ഹാജരാവും

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് (ക്രൈംബ്രാഞ്ച്) രമേഷ് ജല്ല ഉള്‍പ്പെടെയുള്ള സാക്ഷികളെ ജമ്മുകശ്മീര്‍ പോലിസ് ഇന്നു കോടതിയില്‍ ഹാജരാക്കും.
സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ വാദം കേള്‍ക്കുന്ന ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുമ്പാകെയാണ് ഇവരെ ഹാജരാക്കുക. വെള്ളിയാഴ്ച ഹാജരാവാത്ത ചില സാക്ഷികള്‍ക്ക് കഴിഞ്ഞദിവസം കോടതി സമന്‍സ് അയച്ചിരുന്നു. വെള്ളിയാഴ്ച സാക്ഷികള്‍ കോടതിയില്‍ ഹാജരാവാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും തിങ്കളാഴ്ച നേരിട്ട് ഹാജരാവാന്‍ ഉത്തരവിടുകയും ചെയ്തതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തലവനായ ജല്ലയും മറ്റു മൂന്നു സാക്ഷികളും കോടതിയില്‍ എത്തുന്നത്.
Next Story

RELATED STORIES

Share it