kozhikode local

കട്ടിപ്പാറയില്‍ പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നു

താമരശ്ശേരി: മലോയോര കുടിയേറ്റമേഖലയായ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപകം. കട്ടിപ്പാറ, മാവുള്ളപൊയില്‍, അമരാട് ഭാഗങ്ങളിലായി അമ്പതോളം കുടുംബങ്ങളാണ് പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സ തേടിയത്. സമീപത്തെ സ്വകാര്യ ക്ലിനിക്കുകളിലും താമരശ്ശേരി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി നിരവധി പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. സാധാരണക്കാരും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ പകര്‍ച്ചപ്പനിബാധിച്ചത് കാരണം നിരവധി കുടുംബങ്ങള്‍ക്ക് ജോലിക്ക് പോവാനോ മറ്റോ കഴിയുന്നില്ല.
ആരോഗ്യ വകുപ്പിന്റെ ഇടപെടലും ശ്രദ്ധയും വേണ്ടത്ര ഉണ്ടായിട്ടില്ലെന്ന ആരോപണം ഉയരുന്നു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ പുതുപ്പാടി പഞ്ചായത്തിലും ഡെങ്കിപ്പനി ഭീതി ഉയര്‍ന്നപ്പോള്‍ പ്രശംസനീയമായ പ്രവര്‍ത്തനമായിരുന്നു ആരോഗ്യവകുപ്പ് നടത്തിയിരുന്നതെന്നും തന്‍മൂലം പുതുപ്പാടിയിലെ പനി ഭീതി അകറ്റാനും നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കട്ടിപ്പാറയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാനോ ആവിശ്യമായ നടപടികള്‍ കൈകൊള്ളാനോ ഇതുവരെയും തയ്യാറായിട്ടില്ലെന്ന പരാതി വ്യാപകമാണ്.
Next Story

RELATED STORIES

Share it