Cricket

കട്ടക്കില്‍ ഇന്ത്യക്ക് കട്ടപ്പോര്; ബേസില്‍ തമ്പി കളിക്കാന്‍ സാധ്യത

കട്ടക്കില്‍ ഇന്ത്യക്ക് കട്ടപ്പോര്; ബേസില്‍ തമ്പി കളിക്കാന്‍ സാധ്യത
X

കട്ടക്ക്: ഇന്ത്യ -ശ്രീലങ്ക ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് കട്ടക്കില്‍. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഏകദിന പരമ്പര ഉയര്‍ത്തിയ ഇന്ത്യട്വന്റി പരമ്പരയിലും മികവ് ആവര്‍ത്തിക്കാനിറങ്ങുമ്പോള്‍ ആശ്വാസ പരമ്പര തേടിയാവും ലങ്ക ഇറങ്ങുക. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയടക്കം യുവനിരയുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. രോഹിത് ശര്‍മയെക്കൂടാതെ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് പകരുമ്പോള്‍ ബൗളിങ്ങില്‍ ബേസില്‍ തമ്പി, ജയദേവ് ഉനദ്ഗട്ട്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബൂംറ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്.
അതേ സമയം തിസാര പെരേരയുടെ കീഴില്‍ അണിനിരക്കുന്ന ലങ്കയും പ്രതീക്ഷയോടെ തന്നെയാണ് ഇറങ്ങുന്നത്. കണക്കുകളില്‍ ആധിപത്യം ഇന്ത്യക്കൊപ്പം ആണെങ്കിലും റണ്ണൊഴുകുന്ന കട്ടക് മൈതാനത്ത് ജയം ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യയോട് കളിച്ച ്‌വസാന നാല് ട്വന്റി മല്‍സരത്തിലും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. വൈകീട്ട് 7 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ മല്‍സരം തല്‍സമയം കാണാം.
Next Story

RELATED STORIES

Share it