thrissur local

കടുത്ത വേനലിനെ ഓര്‍മിപ്പിച്ച് ഭാരതപ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു



ചെറുതുരുത്തി: കടുത്ത വേനലിനെ ഓര്‍മിപ്പിച്ച് ഭാരതപ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു. ചാലുകീറിയിട്ടും വെള്ളമെത്തിക്കാന്‍ കഴിയാതെ പമ്പ് ഹൗസ് പ്രവൃത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. ചെറുതുരുത്തി പൈങ്കുളം മേച്ചേരിക്കുന്ന് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് അധികൃതര്‍ പുഴയില്‍ ചാലുകീറിയത്. എന്നാല്‍ നീരൊഴുക്ക് തീരെ കുറവായതിനാല്‍ പമ്പിംഗ് നിര്‍ത്തി വെയ്‌ക്കേണ്ട അവസ്ഥയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ള വിതരണം ഏതാനം ദിവസത്തിനകം നിര്‍ത്തിവയ്‌ക്കേണ്ടി വരും. താല്‍ക്കാലികമായെങ്കിലും തടയണ നിര്‍മിച്ചില്ലെങ്കില്‍ ഈ വേനലും ഭാരതപ്പുഴയുടെ തീരങ്ങള്‍ വരള്‍ച്ചയെ നേരിടേണ്ടി വരും. ഭാരതപ്പുഴയ്ക്ക് കുറുകെ ചെറുതുരുത്തിയില്‍ സ്ഥിരം തടയണയുടെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പണികള്‍ പുനരാരംഭിക്കാന്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ എസ്ഡിപിഐ ഉള്‍പ്പടെ വിവിധ സംഘടനകള്‍ നടത്തിയെങ്കിലും തടയണ നിര്‍മ്മാണം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. ചെറുതുരുത്തി പ്രദേശങ്ങളില്‍ 5 പമ്പ് ഹൗസുകളിലായി 6 പഞ്ചായത്തുകളിലേക്കാണ് കുടിവെള്ളം നല്‍കുന്നത്. സ്ഥിരം തടയണ മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
Next Story

RELATED STORIES

Share it