Flash News

കടവരാന്തയില്‍ ഉറങ്ങിയയാളുടെ സ്വകാര്യഭാഗത്ത് തീയിട്ടു

കടവരാന്തയില്‍ ഉറങ്ങിയയാളുടെ സ്വകാര്യഭാഗത്ത് തീയിട്ടു
X


ചെന്നെ: കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 50കാരന്റെ സ്വകാര്യഭാഗത്ത് തീയിട്ടു. ചെന്നൈ കോടമ്പക്കത്തില്‍ ജൂണ്‍ നാലിനുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോടമ്പാക്കം രംഗരാജപുരത്തെ ഇന്ത്യന്‍ ബാങ്കിന് സമീപത്ത് ഉറങ്ങുകയായിരുന്ന 50 വയസുകാരനായ ജാഫര്‍ എന്നയാളെ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും സ്വകാര്യഭാഗത്ത് ചൂട്ടു പിടിച്ച് തീയിടുകയുമായിരുന്നു. മദ്യപിച്ചെത്തിയ ശ്യാം, പുഗഴേനന്ദി, രാജേഷ് എന്നിവരും ഒരു പ്രായപൂര്‍ത്തിയാകാത്ത ആളുമടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നില്‍. ഇവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജാഫറും മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നതിനാല്‍ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാഫര്‍ മദ്യപിക്കുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നത്.

[related]
Next Story

RELATED STORIES

Share it