malappuram local

കടല്‍ഭിത്തി നിര്‍മാണം സജീവ പരിഗണനയില്‍

മലപ്പുറം:  കടല്‍ക്ഷോഭം രൂക്ഷമായ താനൂര്‍ എടക്കടപ്പുറം, പുതിയ കടപ്പുറം മേഖലകളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍. ഈ മേഖലകളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. ആവശ്യമായ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൂറു കോടി രൂപ നീക്കിവയ്ക്കുന്നതില്‍ 10 കോടി രൂപ താനൂരിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴയും കാറ്റും ശക്തമായതോടെ എടക്കടപ്പുറം, പുതിയ കടപ്പുറം മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. ഇത് മല്‍സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കടല്‍ഭിത്തി നിര്‍മിച്ച് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. താനൂര്‍ ഒട്ടുംപുറം അഴിമുഖത്ത് മണ്‍തിട്ട രൂപപ്പെട്ട് പൂരപ്പുഴയില്‍ നിന്ന് കടലിലേക്ക് ജലമൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ മണ്‍തിട്ട എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. ഇതിനുപുറമെ കടല്‍ക്ഷോഭത്തില്‍ വള്ളങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും നശിച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വി അബ്ദുര്‍റഹ്്മാന്‍ എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it