ernakulam local

കടല്‍ഭിത്തിയോട് ചേര്‍ന്ന് വലിയ കുഴികള്‍

വൈപ്പിന്‍: പ്രമുഖടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചിലെ കടല്‍ഭിത്തിക്ക് സമാന്തരമായി ഭൂമി നെടുകെ പിളര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നു. മൂന്നു നാലും മീറ്റര്‍ വരെ ആഴത്തിലാണ് കുഴികള്‍ രൂപംകൊണ്ടിട്ടുള്ളത്. ഈ ഭാഗത്തെ കടല്‍ഭിത്തി ഇടിഞ്ഞ് താഴുന്നുമുണ്ട്.
കടല്‍ക്ഷോഭത്തില്‍ മണ്ണ് മുഴുവന്‍ കടല്‍ എടുത്തപ്പോള്‍ വലിയ തിരമാലകള്‍ ശക്തമായി കല്‍ഭിത്തിയില്‍ വന്നിടിക്കുന്നതാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളാന്‍ കാരണം. ഇത് തുടര്‍ന്നാല്‍ നിലവിലുള്ള കല്‍ഭിത്തി മുഴുവനായി മണ്ണിലേക്ക് താഴും.
പുലിമുട്ടുകള്‍ നിര്‍മിച്ച് തിരമാലകളുടെ ശക്തി കുറച്ചാല്‍ മാത്രമേ തീരത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. അരനൂറ്റാണ്ടായി പുലിമുട്ട് നിര്‍മാണത്തെക്കുറിച്ച് പഠനം നടത്താന്‍ തുടങ്ങിയിട്ട്.ഇപ്പോഴുണ്ടായ ഗര്‍ത്തങ്ങളില്‍ മണ്ണ് നിറച്ചില്ലെങ്കില്‍ കടല്‍ഭിത്തി തകര്‍ന്ന് ഇല്ലാതാവും. ഇത് പുനര്‍നിര്‍മിക്കണമെങ്കില്‍ ഭീമമായ പണച്ചെലവുവരും.
Next Story

RELATED STORIES

Share it