Alappuzha local

കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ചെന്നിത്തല



ആലപ്പുഴ: തീരദേശത്ത് കടല്‍ഭിത്തിയ്ക്ക് പകരം മണല്‍ച്ചാക്ക് അടുക്കി വച്ച് കബളിപ്പിക്കാന്‍ നോക്കേണ്ടെന്നും കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരദേശ അവഗണനയ്‌ക്കെതിരേ കെ സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 79 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ വെറും 45 ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ ബജറ്റില്‍ ഇതിനായി അനുവദിച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സി ആര്‍ ജയപ്രകാശ്, പി സി വിഷ്ണുനാഥ്, ബി ബാബുപ്രസാദ്, അഡ്വ. ജോണ്‍സണ്‍ എബ്രാഹം, ഷാനിമോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, യുഡിഎഫ് ചെര്‍മാന്‍ എം മുരളി, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ എം നസീര്‍, അബ്ദുള്‍ ഗഫൂര്‍ ഹാജി, ത്രിവിക്രമന്‍ തമ്പി, അബ്ദുള്‍ ഗഫൂര്‍ഹാജി, എസ് ശരത്, ബി ബൈജു, നെടുമുടി ഹരികുമാര്‍, എം എം ബഷീര്‍, ഇ സമീര്‍, ജി മുകുന്ദന്‍പിള്ള, എം എന്‍ ചന്ദ്രപ്രകാശ്, തോമസ് ജോസഫ്, ജോണ്‍തോമസ്, അഡ്വ. എ എ റസാഖ്, ആര്‍ എസ് പി നേതാവ് ബി രാജശേഖരന്‍ കെ വി മേഘനാഥന്‍, എസ് ദീപു, സുജാ ജോഷ്വ,    തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it