thrissur local

കടലോര മക്കളുടെ കണ്ണീരൊപ്പി വിദ്യാര്‍ഥികള്‍

ചാവക്കാട്: കടലോര മക്കളുടെ കണ്ണീരൊപ്പാന്‍ മമ്മിയൂര്‍ എല്‍എഫിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്, അഞ്ചങ്ങാടി മേഖലയിലാണ് മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനികളെത്തിയത്. അരിക്കിറ്റുകളും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സൈസണ്‍ മാറോക്കി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ. സിസ്റ്റര്‍ ജ്യോതിസ്, മാക്‌സി, ഫിജി എന്നിവര്‍ നേതൃത്വം നല്‍കി. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കടല്‍ത്തീരത്തു ശുചീകരണം നടത്തി. കടല്‍ക്ഷോഭത്തില്‍ മാലിന്യം നിറഞ്ഞ തീരവും സമീപത്തെ വീടുകളുമാണ് ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ ശുചീകരിച്ചത്. ഏങ്ങണ്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്‌ഐ എം കെ ശാന്ത, പഞ്ചായത്തംഗം ബീന ശശാങ്കന്‍, പിടിഎ വൈസ് പ്രസിഡന്റ് എം റാഫി, മദര്‍ പിടിഎ പ്രസിഡന്റ് ഷിന്റ ജോഷി, അധ്യാപകരായ ടോണി തോമസ്, സി ഒ ഹെന്‍സിന്‍ നേതൃത്വം നല്‍കി. ഓഖി ചുഴലിക്കാറ്റിലെ കടല്‍ ക്ഷോഭത്തില്‍ തിരകള്‍ക്കൊപ്പം കരയിലേക്കടിച്ചു കയറി പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് അംഗങ്ങളും വൃത്തിയാക്കി. കടപ്പുറം അഞ്ചങ്ങാടി വളവിലാണ് അസഹ്യമായ ദുര്‍ഗന്ധത്തോടൊപ്പം ചളിയും പ്ലാസ്റ്റിക് മാലിന്യകൂമ്പാരവും അടിഞ്ഞ് കൂടിയത്. പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, അംഗങ്ങളായ പി വി ഉമര്‍കുഞ്ഞി, പി എ അഷ്‌ക്കറലി, റസിയ അമ്പലത്ത്, ഷാലിമ സുബൈര്‍, ഷൈല മുഹമ്മദ്, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ജസീവ, വിഎച്ച്എസ് പ്രന്‍സിപ്പല്‍ ക്ലാര, എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍മാരായ വിനോജ, ശ്യാമള, അധ്യാപകരായ ധനം, നാസര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it