കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ രോഗി നഴ്സിന്റെ കൈ അടിച്ചൊടിച്ചു
BY Sumeera SMR3 Jun 2016 7:16 AM GMT
Sumeera SMR3 Jun 2016 7:16 AM GMT
കൊല്ലം: ആശുപത്രിയില്‍ അക്രമാസക്തനായ രോഗി നഴ്സിനെ ആക്രമിച്ചു. ആക്രമണത്തില്‍ നഴ്സിന്റെ കൈ ഒടിഞ്ഞു. നേഴ്സിങ് അസിസ്റ്റന്റ് ഇളമാട് കൊച്ചുകോണത്ത് വീട്ടില്‍ വിമല(43)യുടെ കൈയാണ് രോഗി അടിച്ചൊടിച്ചത്.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുമ്മിള്‍ തച്ചോണം സന്തോഷ്ഭവനില്‍ ശ്രീകുമാറി(50) നെ ആശുപ്രതി ജീവനക്കാരും മറ്റ് രോഗികളും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്പിച്ചു.
മൂന്നുദിവസം മുമ്പ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്സയ്ക്കെത്തിയതായിരുന്നു ശ്രീകുമാര്‍. കിടത്തി ചികില്‍സയ്ക്കായി ഇയാളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ സ്ത്രീകളുടെ വാര്‍ഡിന് മുകളില്‍ ആളൊഴിഞ്ഞ് ഭാഗത്തുനിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് വിമല കാര്യമറിയാനായി എത്തിയപ്പോള്‍ മറഞ്ഞിരുന്ന ശ്രീകുമാര്‍ ഇരുമ്പ് വടിയുമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇടതുകൈ അടിയേറ്റ് ഒടിഞ്ഞു. വീണ്ടും ആക്രമണത്തിന് മുതിര്‍ന്നെങ്കിലും നിലവിളി കേട്ട് ആശുപത്രി ജീവനക്കാരും മറ്റും ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT