കടന്നപ്പള്ളിയും ഇ പി ജയരാജനും പ്രചാരണം ആരംഭിച്ചു
BY Sumeera SMR2 April 2016 4:44 AM GMT
Sumeera SMR2 April 2016 4:44 AM GMT
മട്ടന്നൂര്‍/ കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രനും മട്ടന്നുര്‍ മണ്ഡലം സ്ഥാനാര്‍ഥി ഇ പി ജയരാജനും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കടന്നപ്പള്ളി രാമചന്ദ്രന് ഇന്നലെ രാവിലെ കാല്‍ടെക്സിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലും എകെജി പ്രതിമയ്ക്ക് മുന്നിലും പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമായിരുന്നു പ്രാചാരണത്തിന് തുടക്കം കുറിച്ചത്. സിപിഎം നേതാക്കളായ പി കെ ശ്രീമതി എംപി, എം വി ജയരാജന്, എന്‍ ചന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇ പി ജയരാജന് മട്ടന്നൂരില്‍ രക്തസാക്ഷി കുടീരങ്ങളില്‍ പുഷ്പചക്രമര്‍പ്പിച്ചാണ് ബൂത്ത്തല പര്യടനം തുടങ്ങിയത്. പഴശ്ശി രക്തസാക്ഷി മന്ദിരം, മെരുവമ്പായി യു കെ കുഞ്ഞിരാമന് സ്മൃതി കുടീരം, തില്ലങ്കേരി രക്തസാക്ഷി കുടീരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളോടൊപ്പമെത്തി പുഷ്പാര്‍ച്ചന നടത്തി.ഉരുവച്ചാലിലെ പഴശ്ശി രകതസാക്ഷി മന്ദിരത്തിലെത്തിയ സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ച് സ്വീകരിച്ചു.
കെ പി സജീവന് രക്തസാക്ഷി സ്മൃതി കുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. എല്‍ഡിഎഫ് നേതാക്കളായ പി പുരുഷോത്തമന്, എന്‍ വി ചന്ദ്രബാബു, കെ ഭാസ്കരന്, പി സുരേഷ്ബാബു, എം രതീഷ്, എ കെ ബീന, വി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെരുവമ്പായി, കല്ലൂര്‍, മരുതായി, നാലാങ്കേരി, മേറ്റടി, മണ്ണൂര്‍, ഏളന്നൂര്‍ എന്നിവിടങ്ങളില്‍ ബൂത്ത്യോഗങ്ങളില് പങ്കെടുത്തു. കെ സി മനോജ്, എം വിനോദ്, സി വി ശശീന്ദ്രന് തുടങ്ങിയവര്‍ അനുഗമിച്ചു.
മട്ടന്നൂര്‍ ടൗണിലും പട്ടാന്നൂര്‍ സൗത്തിലെ ബൂത്തുകളിലും പര്യടനം നടത്തി.— ഇന്ന് ഉച്ചവരെ പടിയൂര്‍ മേഖലയില്‍ പര്യടനം നടത്തും.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT