Flash News

കടകംപള്ളിക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി



മലപ്പുറം: മലപ്പുറം ജില്ലയിലെ വോട്ടര്‍മാരെ വര്‍ഗീയമായി ആക്ഷേപിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ നടപടിയാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ഷൗക്കത്ത് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മുഴുവന്‍ ജനങ്ങള്‍ക്കും സമത്വവും തുല്യതയും വിഭാവനം ചെയ്യുന്ന ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണാധികാരിയില്‍നിന്ന് ഉണ്ടാവാന്‍പാടില്ലാത്ത പരാമര്‍ശമാണ് മന്ത്രിയില്‍നിന്നുണ്ടായിരിക്കുന്നത്. വര്‍ഗീയ പരാമര്‍ശത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും പരാതിയില്‍ പറയുന്നു. ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശക്തമായ നിയമനടപടികളും പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര വ്യക്തമാക്കി.
Next Story

RELATED STORIES

Share it