Idukki local

കഞ്ഞിക്കുഴി ഐടിഐയില്‍ സംഘര്‍ഷം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു പരിക്ക്

അടിമാലി: കഞ്ഞിക്കുഴി ഐടിഐയിലുണ്ടായ വിദ്യാര്‍ഥിസംഘര്‍ഷം അടിപിടിയില്‍ കലാശിച്ചു. സംഭവത്തില്‍ കോളജ് ചെയര്‍മാന്‍ ഉള്‍പ്പെടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കോളജ് ചെയര്‍മാന്‍ അനന്ദു കെഎസ്, യൂണിറ്റ് സെക്രട്ടറി ജിനില്‍ പി പി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിന്റോ മൈലാടി എന്നിവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഞ്ഞിക്കുഴി ഐടിഐയില്‍ കഴിഞ്ഞ ദിവസം യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ കെഎസ്‌യു സ്ഥാനാര്‍ഥികളും വിജയിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് കെ.എസ്.യുക്കാര്‍ കോളജില്‍ മധുരം വിതരണം ചെയ്യുന്ന സമയത്ത് പ്രകടനവുമായി എത്തിയ എസ്എഫ്‌ഐ, കെഎസ്‌സി(എം) പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അനന്ദുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു.
പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറി ഷിന്റോ മൈലാടിയെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. യാതൊരു പ്രകോപനവും കൂടാതെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കരുതി കൂട്ടി മര്‍ദ്ദിക്കുകയായിരുന്നെന്നും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സമര പോരാട്ടങ്ങളുമായി മുമ്പോട്ട് പോകുമെന്നും കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ നിതിന്‍ ലൂക്കോസ്, സന്തോഷ് എം ബാലന്‍, അനില്‍ കനകന്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it