Kottayam Local

കഞ്ചാവു മാഫിയയുടെ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു



ഈരാറ്റുപേട്ട: കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം എംഇഎസ് ജങ്ഷനില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പൊന്തനാല്‍ ജമീല്‍, ശാസ്താംകുന്നേല്‍ സലിം, പൊന്തനാല്‍ ജഹനാസ് എന്നിവരെ കഞ്ചാവ്  മാഫിയാ സംഘം കമ്പിവടിയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി സി എച്ച് ഹസീബ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപ്പള്ളില്‍, സഫീര്‍ കുരുവനല്‍, അയ്യൂബ്ഖാന്‍ കാസിം, യാസിര്‍ കാരയ്ക്കാട്, നഗരസഭ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, തീക്കോയി ഗ്രാമപ്പഞ്ചായത്തഗം കെ കെ പരിക്കൊച്ച്, വി എസ് ഹിലാല്‍, റിയാസ് ചിറപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബിര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപള്ളില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it