ernakulam local

കഞ്ചാവുമായി യുവാവിനെഅറസ്റ്റ് ചെയ്തു



കോതമംഗലം: സൈക്കിളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവിനെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. ഭൂതത്താന്‍കെട്ടിന് സമീപം പൂച്ചകുത്ത് ചിറപ്പുറത്ത് സല്‍ഫാസ്‌നെയാണ് കോതമംഗലം പോലിസ് ചേലാട് പള്ളിക്ക് സമീപത്തുനിന്നും അറസ്റ്റ് ചെയ്തത്. കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഈ മേഖലയില്‍ കഞ്ചാവു വില്‍പ്പന വ്യാപകമാണന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കോതമംഗലം പോലിസ് നി ക്ഷീണം കര്‍ശനമാക്കി വരവെയാണ് സൈക്കിളില്‍ നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാള്‍ പിടിയിലായത്. എസ് ഐ ലൈജുമോന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സലീം കെ എം, ജീമോന്‍, മനോജ് ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it