Kollam Local

കഞ്ചാവും അരിഷ്ടവും വിദേശമദ്യവും പിടിച്ചെടുത്തു: ആറുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ജില്ലയിലെ വിവിധഭാഗങ്ങളില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവും അരിഷ്ടവും വിദേശമദ്യവും പിടിച്ചെടുത്തു. വിവിധ കേസുകളിലായി ആറുപേര്‍ അറസ്റ്റിലായി. 18ലിറ്റര്‍ അരിഷ്ടം കൈവശം വെച്ചതിന് കൊല്ലം ഈസ്റ്റ് വില്ലേജില്‍ ശ്യാംനിവാസില്‍ സുരേഷ്ബാബു(56), 60ലിറ്റര്‍ അരിഷ്ടം കൈവശം വെച്ചതിന് കൊല്ലം താലൂക്കില്‍ വടക്കേവിള വില്ലേജില്‍ പുന്തലത്താഴത്ത് ഗംഗാഭവനം വീട്ടില്‍ ഗംഗാധരന്‍പിള്ള എന്നിവരെയും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പള്ളിമുക്ക് രാജേഷ്ഭവനത്തില്‍ രാജേഷ്(21), നെടുമ്പന വില്ലേജില്‍ സിഎംപി ജങ്ഷനില്‍ പൊയ്കയില്‍ പുത്തന്‍വീട്ടില്‍ തോംസണ്‍, കൊല്ലം താലൂക്കില്‍ കല്ലുവാതുക്കല്‍ വട്ടക്കുഴി ദേശത്ത് ജെആര്‍ ഭവനത്തില്‍ ആര്‍ ജി ജിബി എന്നിവരേയും കസ്റ്റഡിയിലെടുത്തു. വിദേശമദ്യം കച്ചവടം ചെയ്തതിന് മുളവന വില്ലേജില്‍ തൊടിയില്‍വടക്കതില്‍ സെബാസ്റ്റിയന്‍, കൊല്ലം താലൂക്കില്‍ ആദിച്ചനല്ലൂര്‍ വില്ലേജില്‍ ദേശത്ത് വയലില്‍ പുത്തന്‍വീട്ടില്‍ ലളിത(70) എന്നിവരേയും 50പൊതി കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ട് വന്നതിന് ചിന്നക്കട കന്റോണ്‍മെന്റില്‍ എസ്‌ജെ ഹൗസില്‍ യാഹിയ എന്നിവരേയും അറസ്റ്റ് ചെയ്തു. റെയ്ഡിന് സെപ്ഷ്യല്‍ സ്വാകാഡ് സിഐ ബി സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിനോജ്, പ്രിവന്റീവ് ഓഫിസര്‍ ബെനാന്‍സണ്‍, സിവില്‍എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ ആന്റണി, അശ്വന്ത് എസ് സുന്ദരം, എവേഴ്‌സണ്‍, വിഷ്ണുരാജ്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it