malappuram local

കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; 25,000 രൂപ പിഴ

കൊണ്ടോട്ടി: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയതായി കണ്ടെത്തി. നഗരസഭയും നെടിയിരുപ്പ് പിഎച്ച്‌സിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തോടുകളിലേക്ക് ഒഴുക്കി വിട്ടതായി കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന പരിസരങ്ങളില്‍ മാലിന്യം തള്ളിയതും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25,000 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്ന് നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി പറഞ്ഞു. നഗരസഭ പരിധിയില്‍ കഴിഞ്ഞ ദിവസം ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി പിടിപെട്ടിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇടുങ്ങിയ മുറികളില്‍ തൊഴിലാളികള്‍ കൂട്ടുമായി വസിക്കുന്നതായി കണ്ടെത്തി. കുറുപ്പത്ത്, മുസ്ല്യാരങ്ങാടി-അരിമ്പ്ര റോഡ്, കൊണ്ടോട്ടി അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. കൂട്ടമായി താമസിക്കുന്ന തൊഴിലാളികളുടെ ശരിയായ രേഖകള്‍ ലോഡ്ജ് ഉടമകളുടെ കൈവശവുമില്ലെന്നാണ് വസ്തുത. കനത്ത മഴയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകിയതോടെയാണ് നഗരസഭയും ആരോഗ്യ വകുപ്പും പരിശോധനയ്ക്കിറങ്ങിയത്.




Next Story

RELATED STORIES

Share it