kasaragod local

കക്കാട്ട് സ്‌കൂള്‍ അക്കാദമിക് കാംപസിന് തറക്കല്ലിട്ടു

നീലേശ്വരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാക്കാന്‍ തിരഞ്ഞെടുത്ത കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിക്കുന്ന അക്കാദമിക് ബ്ലോക്ക് ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ടു.
ജില്ലാപഞ്ചായത്ത് പ്രസിഡ ന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം കെ രാജശേഖരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളില്‍ പിടിഎ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അനുമോദിച്ചു.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇ പി രാജഗോപാലന്‍, അധ്യാപകരായ കെ ചന്ദ്രന്‍, പി സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്തംഗങ്ങളായ എം കേളുപണിക്കര്‍, എം നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി ഓമന, പഞ്ചായത്തംഗങ്ങളായ പി വി രുഗ്മിണി, പി ഗീത, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ വി പുഷ്പ, ബങ്കളം കുഞ്ഞികൃഷ്ണന്‍, ബേബി ബാലകൃഷ്ണന്‍, കെ നാരായണന്‍, എം ഗോപാലകൃഷ്ണന്‍, ബി നാരായണന്‍, വി എ നാരായണന്‍, വി പ്രകാശന്‍, വി രാജന്‍ സംസാരിച്ചു.
959ല്‍ എല്‍പി സ്‌കൂളായി തുടങ്ങിയ മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മൂന്നുനില കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. അക്കാദമിക് ബ്ലോക്ക്, ഭക്ഷണശാല, ടോയ്‌ലറ്റുകള്‍ എന്നിവയടങ്ങുന്ന കെട്ടിടസമുച്ചയമാണ് നിര്‍മിക്കുക. ഒമ്പതുകോടി രൂപ ചെലവിലാണ് കെട്ടിടം പൂര്‍ത്തിയാവുക.
Next Story

RELATED STORIES

Share it