ഓസ്ട്രിയന്‍ ചാന്‍സലര്‍ രാജിവച്ചു

വിയന്ന: ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നെര്‍ ഫെയ്മാന്‍ രാജിവച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഒ) നേതൃസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവച്ചതായി പാര്‍ട്ടി വക്താവ് അറിയിച്ചു. കഴിഞ്ഞമാസം നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ എസ്പിഒ പാര്‍ട്ടിയില്‍നിന്നു പിന്തുണ കുറഞ്ഞതാണ് രാജിയിലേക്കു നയിച്ചത്. എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പിന്മാറ്റം. അഭയാര്‍ഥി നിയമങ്ങള്‍ ശക്തമാക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ വ്യാവസായിക സംഘടനകളില്‍ നിന്നും പാര്‍ട്ടിയുടെ യുവവിഭാഗത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുണ്ടായി. ഇതും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചു. അതേസമയം, ഡെപ്യൂട്ടി ചാന്‍സലര്‍ റീന്‍ഹോള്‍ഡ് മിറ്റെര്‍ലെനര്‍ ചാന്‍സലറായി താല്‍ക്കാലിക ചുമതലയേല്‍ക്കും. വിയന്ന മേയര്‍ മിഷേല്‍ ഹെയൂപിള്‍ താല്‍ക്കാലികമായി എസ്പിഒ നേതൃസ്ഥാനവും ഏറ്റെടുക്കും. 2008ലാണ് രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it