kozhikode local

ഓവുചാലില്‍ നിന്നു പുറത്തിട്ട മാലിന്യങ്ങള്‍ ഒരാഴ്ചയായിട്ടും മാറ്റിയില്ല



പേരാമ്പ്ര: മഴ പെയ്യാന്‍ തുടങ്ങിയതോടെ പകര്‍ച്ച രോഗങ്ങളും വിവിധ പനിയും പടര്‍ന്ന് പിടിക്കുകയും ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറയുകയും ചെയ്ത സാഹചര്യത്തില്‍ പേരാമ്പ്ര പട്ടണത്തിലെ ഓവുചാലില്‍ നിന്ന് പുറത്തിട്ട ഖരമാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരന്നൊഴുകുകയും യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രയാസമുണ്ടാക്കിയതായും ആക്ഷേപമുയരുന്നു. മഴക്ക് മുമ്പ് പൊതുസ്ഥലങ്ങളും ഓവുചാലുകളും പരിസരങ്ങളും ശുചീകരിക്കുന്നതിന് അതത് ഗ്രാമപഞ്ചായത്തുകളും ആരോഗ്യ വകുപ്പും ശ്രദ്ധ പതിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ പേരാമ്പ്ര പട്ടണത്തിലെ ഓവുചാലുകള്‍ വൃത്തിയാക്കുന്നതിന് യാതൊരു പരിഗണനയും പഞ്ചായത്ത് ഭരണസമിതി നല്‍കാതെ വരികയും ആദ്യത്തെ മഴക്ക് തന്നെ ഓവുചാലുകളില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുവാനും കാരണമായി. ഓവുചാലുകള്‍ നേരത്തെ തന്നെ മണ്ണും ചെളിയും നിറഞ്ഞ് മഴവെള്ളം ശരിക്ക് ഒഴുകാന്‍ കഴിയാതെ വന്നു. ഇങ്ങനെ പുറത്തേക്ക് മലിനജലം പരന്നൊഴുകാന്‍ ഇടയായതോടെയാണ് ഓവുചാലുകള്‍ ശുചീകരിക്കാന്‍ കരാര്‍ നല്‍കിയത്. എന്നാല്‍, അവര്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാതെ പുറത്തിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
Next Story

RELATED STORIES

Share it