ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വില്‍പ്പനനികുതി: സര്‍ക്കാര്‍ നടപടി റദ്ദാക്കി

കൊച്ചി: ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വില്‍പ്പനനികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളായ ഫഌപ്കാര്‍ട്ട്, മിന്ദ്ര ഡോട്ട് കോം എന്നിവയില്‍ നിന്ന് 50 കോടിയിലധികം രൂപ വില്‍പ്പനനികുതിയായി ഈടാക്കാനുള്ള നോട്ടീസാണ് ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍ റദ്ദാക്കിയത്.
ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നില്ലെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കു വില്‍പ്പനനികുതി ചുമത്താനാവില്ലെന്നുമായിരുന്നു കമ്പനികളുടെ വാദം. നിയമാനുസൃതമായ പിന്‍ബലമില്ലാതെ നികുതി ചുമത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ആവശ്യമെങ്കില്‍ വീണ്ടും നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാറ്റ് നികുതിയിനത്തില്‍ പിഴയുള്‍പ്പെടെ 9.49ഉം 37.65ഉം കോടി വീതം അടയ്ക്കണമെന്ന നികുതിവകുപ്പിന്റെ ഉത്തരവാണ് ഫഌപ്കാര്‍ട്ട് ചോദ്യംചെയ്തത്. 1.09 കോടി, 1.14 കോടി വീതം നികുതി അടയ്ക്കാനായിരുന്നു മിന്ദ്രയോട് ആവശ്യപ്പെട്ടത്. കമ്പനി ഉല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വില്‍പ്പനയോ വാങ്ങലോ നടത്താത്ത സാഹചര്യത്തില്‍ വില്‍പ്പനനികുതി ചുമത്തുന്നതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it